കൊച്ചി: ലഹരി വ്യാപനത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തൺ ഇന്ന് നടക്കും. രാവിലെ ആറിന് കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന വാക്കത്തൺ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഉദ്‌ഘാടനം ചെയ്യും. മറൈൻഡ്രൈവിൽ സമാപിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ സംസാരിക്കുമെന്ന് ഡി.സി,സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |