കാക്കനാട്: അലർട്ട് തൃക്കാക്കര ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിതൃക്കാക്കര ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ അഞ്ചു ലക്ഷം ദീപങ്ങൾ തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കാക്കനാട് ഡി.എൽ. എഫ്. ഫ്ളാറ്റിൽ ചേർന്ന ജനജാഗത സദസ് ജി.സി.ഡി.എ. മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.എസ്.ഷിജു ലഹരി വിരുദ്ധ സന്ദേശം നൽകി. അത്താണി കെന്റ് പാംവില്ലയിൽ എസ്.സതീഷ്, എ. ജി.ഉദയകുമാർ, കലൂർ കെന്റ് ഫ്ലാറ്റിൽ കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, വെണ്ണലയിൽ സി.എം.ദിനേശ് മണി, വാഴക്കാല കമ്പിവേലിയിൽ സി.കെ.പരീത്, വൈറ്റിലയിൽ സി.കെ.മണിശങ്കർ എന്നിവരും ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |