
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കലും മുൻസിപ്പൽ ചെയർമാൻ പി. പി എൽദോസ് നിർവ്വഹിച്ചു. മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ കർഷക ദിനാഘോഷ പരിപാടിയിൽ മുനസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ എ. ജോളി മണ്ണൂർ, കെ.ജി. അനിൽകുമാർ, രാധാകൃഷ്ണൻ, ബിന്ദു ജയൻ, അമൽ ബാബു, നെജില ഷാജി, ലൈല അനിഫ, സുധ രഘുനാഥ്, കൃഷി ഓഫീസർ സൈനുദ്ധീൻ കെ. എം, കൃഷി അസിസ്റ്റന്റ് നിസമോൾ യു എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് സാനി ജോർജ് പദ്ധതി വിശദീകരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |