വൈപ്പിൻ: വൈപ്പിൻ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ഒരു റെപ്രസന്റേറ്റീവ് സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
കോളേജ് ആഭംഭിച്ചത് മുതൽ ഇവിടെ എസ്.എഫ്.ഐ മാത്രമാണ് വിജയിച്ചിട്ടുള്ളത്. കെ.വി. അനൂജ (ചെയർപേഴ്‌സൺ), പി.എസ്. ദേവിക (വൈസ് ചെയർപേഴ്‌സൺ), ടി.പി ശ്രീരാഗ് (ജനറൽ സെക്രട്ടറി), കെ.എസ്. സഫ്‌വാൻ (യു.യു.സി), പി.ജി. രാഹുൽ (മാഗസിൻ എഡിറ്റർ), പ്രണവ് സണ്ണി (ആർട്‌സ് ക്ലബ്), കെ. സുവിത (ഫസ്റ്റ് റെപ്.), സി.ആർ. പ്രണവ് (സെക്കന്റ് റെപ്.), കെ.എൻ. ഫാത്തിമ (ലേഡി റെപ്.), കെ.എസ്. ആതിര (ലേഡി റെപ്.) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |