വൈപ്പിൻ : ആട്ടവും പാട്ടും കാഴ്ചകളുമായി കടമക്കുടി,വൈപ്പിൻ ദ്വീപുകളിൽ ആഘോഷമായി ഓണം ക്രൂയിസ്. സെപ്തംബർ ഒന്ന് മുതൽ പത്ത് വരെയാണ കാഴ്ചകളൊരുക്കുന്നത്.
സെപ്തംബർ 1 ന് രാവിലെ 10 ന് ബോൾഗാട്ടി റോറോ ജെട്ടിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഓണം ക്രൂയിസ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ക്രൂയിസ് സിറ്റിയാണ് യാത്രകളും കാഴ്ചയും സംഘടിപ്പിക്കുന്നത്. 5 മണിക്കൂർ നീളുന്ന ജലമാർഗ ഉല്ലാസ യാത്രയ്ക്ക് ഭക്ഷണമുൾപ്പെടെ 550 രൂപയാണ് നിരക്ക്. പ്രകൃതി ഭംഗി, ജീവിത രീതി, കൃഷി സമ്പ്രദായങ്ങൾ, ചരിത്ര സ്മാരകങ്ങൾ,പൊക്കാളി പാടങ്ങൾ, ചീന വലകൾ,ചെമ്മീൻ കെട്ടുകൾ, കൂട് കൃഷി തുടങ്ങിയവയെല്ലാം കാണാനും അറിയാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |