കൊച്ചി : ഗണേശോത്സവപന്തലിന്റെ കാൽനാട്ടു കർമ്മം ചോറ്റാനിക്കര മുൻ മേൽശാന്തി ഹരി എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ രാജേന്ദ്ര മൈതാനിയിൽ നടന്നു. ആഘോഷകമ്മിറ്റി ചെയർമാൻ രാജേന്ദ്ര പ്രസാദ്, ഗണേശോത്സവ ട്രസ്റ്റ് പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, കൺവീനർമാരായ പി.ഡി. രാജീവ്, എം.എൻ. ഗിരി, കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, ട്രഷറർ ആശാലത നടരാജൻ, കോ ഓർഡിനേറ്റർമാരായ രമണി നന്ദകുമാർ, ദീപ സൗഭാഗ്, സൗഭാഗ് സുരേന്ദ്രൻ, ശ്രുതി സജി, സിന്ധു പ്രസാദ് എന്നിവർ പങ്കെടുത്തു. നാളെ ഗണേശ പ്രതിഷ്ഠ നടക്കും. 30ന് സാംസ്കാരിക സമ്മേളനവും ഘോഷയാത്രയുമായി പുതുവൈപ്പ് ബീച്ചിൽ നിമജ്ജനത്തോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |