കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ സംഘടിപ്പിക്കുന്ന കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025ന്റെ ലോഗോ ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പ്രകാശനം ചെയ്തു. കൊച്ചിയിൽ ഒക്ടോബർ 11ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക വിശിഷ്ടാതിഥിയാകും. എഫ് 9 ഇൻഫോടെക് സംസ്ഥാന സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ശില്പശാലകൾ ഉൾപ്പെടെ തുടർപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |