ചോറ്റാനിക്കര: നിലം നികത്തലിനെതിരെ പരാതി നൽകിയ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വൻപുള്ളി വീട്ടിൽ വി.പി ജോയി (47) ആണ് ഇന്നലെ രാവിലെ തൃപ്പൂണിത്തുറ വടക്കേകോട്ടയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 ഓടെ കുരീക്കാട് ഗാന്ധിനഗർ റോഡിൽ വച്ച് ഓട്ടോറിക്ഷ തൊഴിലാളിയും അയൽവാസിയുമായ ദിലീപിനെ തലയ്ക്കും കഴുത്തിലും കൈകളിലും വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം ജോയി വേളാങ്കണ്ണിയിലേക്ക് കടന്നു. മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല. തിരികെ വടക്കേകോട്ടയിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി. ടി. ഷാജന്റെ നിർദ്ദേശത്തെ തുടർന്ന് ചോറ്റാനിക്കര എസ്. എച്ച്. ഒ. കെ. എൻ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ മാരായ അനിൽകുമാർ, സതീഷ് കുമാർ, എ.എസ്.ഐ പൗലോസ്, സി.പി.ഒമാരായ ദീപു, സതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |