ആലുവ: കുന്നത്തേരിയിൽ മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. കുത്തേറ്റ മദ്ധ്യവയസ്കനെ കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നൊച്ചിമയിൽ താമസിക്കുന്ന മഹേഷിനാണ് (46) കുത്തേറ്റത്. മഹേഷിന്റെ ബന്ധുകൂടിയായ പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
നാട്ടുകാർ മഹേഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ബൈക്കിന്റെ താക്കോലിനാണ് വയറിൽ കുത്തിയതെന്ന് പറയുന്നു. ആലുവ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |