അങ്കമാലി: സാഹിത്യവിമർശകനും പ്രഭാഷകനും കഥാകൃത്തുമായ കടാതി ഷാജിയുടെ സ്മരണാർത്ഥം അങ്കമാലി വിപഞ്ചിക സാഹിത്യവേദി ഏർപ്പെടുത്തിയ വിപഞ്ചിക - കടാതി ഷാജി ചെറുകഥാ പുരസ്കാരം യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ ഫർസാനയുടെ “ വേട്ടാള” എന്ന കൃതിക്ക്. ആറായിരത്തി അറുന്നൂറ്റി അറുപത്തിയാറ് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2025 ഒക്ടോബർ 1 ന് അങ്കമാലി രുഗ്മിണി ഹാളിൽ വച്ച് നടക്കുന്ന കടാതി ഷാജി അനുസ്മരണ സമ്മേളനത്തിൽ വച്ച് പ്രശസ്ത കഥാകൃത്ത് മനോജ് വെങ്ങോല പുരസ്കാര സമർപ്പണം നടത്തുമെന്ന് വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |