കൊച്ചി: ലഹരിഗുളികകളുമായി മയക്കുമരുന്നു വിതരണക്കാരനെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. കടവന്ത്ര എളംകുളം ഉദയാകോളനി 102ൽ സുരേഷാണ് (നീഗ്രോ സുരേഷ്, 43) പിടിയിലായത്. 34.30 ഗ്രാം വരുന്ന 62 നൈട്രോസെപാം ഗുളികകളും 35500 രൂപയും മൊബൈൽ ഫോണും ഷോൾഡർബാഗും കൈവശമുണ്ടായിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ ഡാൻസഫിന്റെ നിരീക്ഷത്തിലായിരുന്നു. വേദനസംഹാരിയായും ഉറക്കക്കുറവുള്ളവർക്കും നൽകുന്ന ഗുളികയാണിത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാകുന്ന നൈട്രോസെപാം എവിടെ നിന്നാണ് ഇയാൾക്ക് കിട്ടിയതെന്ന് കടവന്ത്ര പൊലീസ് അന്വേഷണം തുടങ്ങി. സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എ.അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |