തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്
മാസ്റ്റർ ക്ലാസ് സോദോഹരണ പ്രഭാഷണവും സംഗീതവും 21ന് അരങ്ങേറും. വൈകിട്ട് 5ന് കളിക്കോട്ട പാലസിൽ കഥകളി, കർണാടക സംഗീത ഭാവപ്രപഞ്ചത്തെ ആസ്പദമാക്കിയുള്ള പരിപാടി കഥകളി സംഗീതജ്ഞർ നെടുമ്പിള്ളി രാംമോഹനും മീരാ രാംമോഹനും അവതരിപ്പിക്കും. ഗോപീകൃഷ്ണൻ തമ്പുരാൻ ചെണ്ടയിലും ഉണ്ണി കേരളവർമ്മ മൃദംഗത്തിലും അകമ്പടിയേകും. തുടർന്ന് വയലിൻ വിദ്വാൻ ഇടപ്പള്ളി അജിത്കുമാർ സംവിധാനം ചെയ്ത രാഗമഞ്ജരിയും ഉണ്ടാകും. യുവപ്രതിഭകളായ ആര്യാവൃന്ദ വിനോദ്, വർഷ വർമ്മ, കൃഷ്ണ അജിത്, മീനാക്ഷി വർമ്മ എന്നിവരാണ് രാഗമഞ്ജരി അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |