കൊച്ചി: ബഹറിനിൽ നിന്ന് മടങ്ങിയെത്തിയ എറണാകുളം ജില്ലയിലെ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച എറണാകുളം റെസിഡന്റ്സ് അസോസിയേഷന്റെ (എറ) പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11ന് പനമ്പിള്ളി നഗറിലെ സി.ജി.ഒ.എ ഹാളിൽ ടി.ജെ.വിനോദ് എം.എൽ.എ നിർവഹിക്കും. ബഹറിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഒഫ് എറണാകുളം ഡിസ്ട്രിക്റ്റിൽ (ഫെഡ്) അംഗങ്ങളായിരുന്നവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചതെന്ന് എറ ഓർലനൈസിംഗ് ചെയർമാൻ മധുമാധവനും ജയശങ്കർ മുണ്ടഞ്ചേരിയും മറ്റ് ഭാരവാഹികളും അറിയിച്ചു. ഖത്തർ കേന്ദ്രമായുള്ള എറണാകുളം ജില്ലക്കാരുടെ യോഗം ഒക്ടോബറിലും യു.എ.ഇ കേന്ദ്രമായുള്ളവരുടെ യോഗം നവംബറിലും കൊച്ചിയിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |