കൊച്ചി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം നോർത്ത് റെയിൽവെസ്റ്റേഷന് മുൻപിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് കൊവിഡിന് മുൻപ് ലഭിച്ചിരുന്ന യാത്രാ ഇളവുകൾ പുന:സ്ഥാപിക്കുക, വയോജന പെൻഷൻ 5000 രൂപയാക്കി നിശ്ചയിക്കുക, പി.എഫ് പെൻഷൻ 9000 രൂപയാക്കുക, വയോജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.കെ. അനൂപ് കുമാർ അദ്ധ്യക്ഷനായി. സി.എസ്. ശശികുമാർ പി.എൻ. ശാന്താമണി, വി.കെ. പ്രകാശ്, സി.എം. ചന്ദ്രബോസ്, വി.എൻ. സുബ്രഹ്മണ്യൻ, പി.ആർ. വിജയൻ, ഇ.ബി. കുസുമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |