കൊച്ചി: വന്യജീവ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചന (എൽ.പി, യു.പി. ഹൈസ്കൂൾ, കോളേജ്), ഉപന്യാസം ചിത്രരചന, ക്വിസ്, പ്രസംഗം (ഹൈസ്കൂൾ, കോളേജ്) മത്സരങ്ങൾ സംഘടിപ്പിക്കും. ഹയർ സെക്കൻഡറിക്കാർക്ക് കോളേജ് തലത്തിൽ പങ്കെടുക്കാം. ഒക്ടോബർ 2, 3 തീയതികളിൽ എറണാകുളം എസ്.ആർ.വി സ്കൂളിലാണ് മത്സരങ്ങൾ. സ്കൂളിൽ നിന്ന് സാക്ഷ്യപത്രം വേണം. ഒരു വിദ്യാലയത്തിൽ നിന്ന് ക്വിസിന് രണ്ടുപേരുടെ ഒരു ടീമിനെയും മറ്റിനങ്ങൾക്ക് രണ്ട് പേരെയും മാത്രമേ അനുവദിക്കൂ. മാദ്ധ്യമം മലയാളമാണ്. വിജയികൾക്ക് 2500, 1500, 1000 ക്രമത്തിൽ സമ്മാനം ലഭിക്കും. വിവരങ്ങൾക്ക് : 85476 03736 / 37/ 38/, 9447979141.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |