കൊച്ചി: കേന്ദ്രവിഷ്‌കൃത പദ്ധതിയായ സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി അനുവദിച്ച ഒമ്പത് കോടി രൂപ ഉപയോഗിച്ച് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിർമ്മിച്ച സിന്തറ്റിക് ഹോക്കി ടർഫിനു ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേര് നൽകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഹോക്കി ടർഫാണിത്. രണ്ട് തവണ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല നേട്ടത്തിന് വഴിയൊരുക്കി നമ്മുടെ നാടിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ ശ്രീജേഷിനുള്ള ആദരവ് ഇത്തരത്തിൽ പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |