കൊച്ചി : ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ടൂറിസം ക്ലബ് സംഘടിപ്പിച്ച സമ്മേളനം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ബോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. മിഡിൽ ഈസ്റ്റ് പ്രതിനിധി അമൻ മുഖ്യാതിഥിയായി. കൗൺസിലർ സുധ ദിലീപ്, നാസർ ലത്തീഫ്, എച്ച്.ഇ. അഹമ്മദ് താഹിർ സേട്ട്, പി.ടി.എ പ്രസിഡന്റ് നിഷാഫ് മുഹമ്മദ്, പ്രിൻസിപ്പൽമാരായ പി.എച്ച്. ഷാനിന, എസ്. ലാജിദ്, എച്ച്.എം. സാജിത ബീവി, മുൻ പ്രിൻസിപ്പൽമാരായ പി.എൻ. നജ്മ, പി.കെ.നഫീസതുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |