കൊച്ചി: കേരള ലളിതകലാ അക്കാഡമിയും കചടതപ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ നാളെ മുതൽ ഒക്ടോബർ അഞ്ചുവരെ ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. ശില്പശാലകൾ, ചർച്ചകൾ, പ്രദർശനം, പാനൽ ഡിസ്കഷൻ, കലാപ്രകടനങ്ങൾ, ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും. നാളെ വൈകിട്ട് 6.45ന് ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കലിഗ്രഫി ഫെസ്റ്റിവൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രദർശനം ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ടോം ജോസഫും പെൻ ഷോ മേയർ അഡ്വ.എം.അനിൽകുമാറും ഫാഷൻ ഷോ ഐശ്വര്യ ദാസും ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെബിപ് സി.ഇ.ഒ എസ്.എ.സൂരജ്, എ.ആർ.ഹരിശങ്കർ, അക്ഷയ തോംബ്രേ, രാമു തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |