കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ സേവാപാക്ഷികത്തോടനുബന്ധിച്ച് ബി.ജെ.പി എസ്.സി. മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരമ്പര്യ കൈത്തൊഴിൽ ഉത്പന്നങ്ങൾ വാങ്ങിച്ചു. മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് പി.എ. ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബി.ജെ.പി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി ഉദ്ഘാടനം ചെയ്തു. എസ്.സി. മോർച്ച സംസ്ഥാന ട്രഷറർ സി.എൻ. വിൽസൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.വി. മനോജ്, കെ.ബി. മുരളിധരൻ, വൈസ് പ്രസിഡന്റുമാരായ രാധിക രാജീവ്, ടി.കെ. ശിവൻ, വേണുഗോപാൽ, സെക്രട്ടറിമാരായ വി.എ. ചന്ദ്രൻ, കെ.ടി. മണി, സുരേഷ് ബാബു, പി.വി. ശിവൻ, ട്രഷറർ വി.കെ. ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |