കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വികസന സദസിന്റെ ജില്ലാതല ഉദ്ഘാടനം നാളെ 10ന് പാതാളം മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി.പ്രിയങ്ക മുഖ്യാതിഥിയാകും. തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ഇതുവരെ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനുള്ള ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇതിനായി ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |