കാക്കനാട് :കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ നടന്ന ഐ.ബി.എസ്.എ പുരുഷ ബ്ലൈൻഡ് ഫുട്ബാൾ നേഷൻസ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ജേതാക്കൾ. എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ തോൽപിച്ചാണ് ജേതാക്കളായത്. ഇന്ത്യയെ (3-1) എന്ന സ്കോറിന് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇംഗ്ലണ്ടിന്റെ ഡിലൻ മാൽപാസ് മികച്ച ഗോൾകീപ്പർ, അംജദ് ഈസ പ്ലയെർ ഓഫ് ദി ടൂർണമെന്റ്, ഇറ്റലിയുടെ പോൾ അയിബൊ ടോപ് സ്കോറർ എന്നീ ബഹുമതികൾ നേടി. വനിതാ വേൾഡ് കപ്പ് ടീമുകൾ ഇന്ന് ഇന്ത്യയിലെത്തും. ഒക്ടോബർ 5 മുതൽ ഇതേ സ്റ്റേഡിയത്തിലാണ് വനിതകളുടെ ബ്ലൈൻഡ് ഫുട്ബാൾ വേൾഡ് കപ്പ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |