കൊച്ചി: കട്ടപ്പന ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ എറണാകുളം ചെമ്പുമുക്കിൽ രൂപീകരിക്കുന്ന പുതിയ ലയൺസ് ക്ലബ് കൊച്ചിൻ ബെറിവുഡ്‌സിന്റെ പ്രവർത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹരണവും ഇന്ന് നടക്കും. വൈകിട്ട് 6.30ന് തൃക്കാക്കരയിലെ കൊച്ചിൻ സബർബൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുതിയ ക്ലബിന്റെ ഉദ്ഘാടനം കെ.ബി. ഷൈൻകുമാർ നിർവഹിക്കും. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഫ്രാൻസിസ് മാത്യു വല്യറയിൽ പ്രസിഡന്റായും അജയ് കുമാരൻ നായർ സെക്രട്ടറിയായും അശോക് അലക്‌സാണ്ടർ ട്രഷററായും ചുമതലയേൽക്കുമെന്ന് കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡന്റ് ജെബിൻ ജോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |