കൊച്ചി: ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സ് (ഇൻമെക്) ഭാരവാഹികളായി ഡോ. എൻ.എം ഷറഫുദ്ദീൻ (ഗ്ലോബൽ ചെയർമാൻ), ഡോ. സുരേഷ്കുമാർ മധുസൂദനൻ (സെക്രട്ടറി ജനറൽ), ഡോ. ജെയിംസ് മാത്യു, ഡോ. സിദ്ധിഖ് അഹമ്മദ് (വൈസ് ചെയർമാർ), ഡേവിസ് കല്ലൂക്കാരൻ, ജഗ്ദീപ് സിംഗ് റിഖി, മുഹമ്മദ് റാഫി, ശ്രീനിവാസ് രാജ്, അശ്വനി കുമാർ (ഡയറക്ടർമാർ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാടിന്റെ വ്യവസായ, നിക്ഷേപ സാദ്ധ്യതകളും സൗകര്യങ്ങളും പ്രവാസികൾക്കായി അവതരിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഡോ. എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു. കഞ്ചിക്കോട് വ്യവസായ സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |