കൊച്ചി: റേഷൻകടയുടെ പ്രവർത്തി സമയം മാറ്റിയത് അശാസ്ത്രീയമായതിനാൽ പഴയ സ്ഥിതി പുന:സ്ഥാപിക്കണമെന്നും റെസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ്. ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, ജേക്കബ് ഫിലിപ്പ്, അയൂബ് മേലേടത്ത്, സൈനബ പൊന്നാരിമംഗലം, സുശീല കങ്ങരപ്പടി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |