കൊച്ചി: സ്‌പൈസ് എക്‌സ്ട്രാക്‌ഷൻ കമ്പനിയായ മാൻകോർ സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോരയെ ഇഫിയാറ്റിന്റെ (ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് എസൻഷ്യൻ ഓയിൽസ് ആൻഡ് അരോമ ട്രേഡ്സ്) ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുത്തു. മൂന്ന് വർഷത്തേക്കാണ് നിയമനം. ആഗോളതലത്തിലെ നിയന്ത്രണങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ അസ്ഥിരത തുടങ്ങിയ വെല്ലുവിളികളെ വ്യവസായം അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ചുമതലയേറ്റത്.
സുഗന്ധതൈലങ്ങൾ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, സംസ്‌കരണം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇഫിയാറ്റ്. സുസ്ഥിരത, നൂതനാശയങ്ങൾ, സഹകരണം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ഡോ. ജീമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |