ആലുവ: സാഹിത്യകാരനും നാഷണൽ ബുക്ക് ട്രസ്റ്റ് മുൻ ചെയർമാനുമായ സേതുവിനെ ബി.ജെ.പി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കടുങ്ങല്ലൂരിലെ സേതുവിന്റെ വസതിയിൽ കുമ്മനം എത്തിയത്. സൗഹൃദസന്ദർശനം മാത്രമായിരുന്നുവെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ മുപ്പത്തടത്തെ ശ്രീമൻ നാരായണനെയും സയന്റിസ്റ്റ് ഡോ. സി.പി. രഘുനാഥൻ നായരെയും കുമ്മനം സന്ദർശിച്ചു. ബി.ജെ.പി നേതാക്കളായ ഉല്ലാസ് കുമാർ, എം.എൻ. ഗോപി എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |