കൊച്ചി: മഹാകവി ചങ്ങമ്പുഴയുടെ പ്രശസ്തകൃതി 'വാഴക്കുല " ആർ.എസ്. ഭാസ്‌കർ കൊങ്കണി ഭാഷയിൽ പരിഭാഷപ്പെടുത്തി. 'കേളീഘഡാവ്" എന്ന് പേരുമിട്ടു. പ്രബോധഭവനിൽ നടന്ന ചടങ്ങിൽ പുസ്തകചർച്ചയും കവിയരങ്ങും നടന്നു. ഗോൾഡൻ വേർഡ്‌സ് ഒഫ് എ. പി. ജെ. അബ്ദുൾ കലാം കൊങ്കണി ഭാഷ മൈക്രോ ബുക്കിന്റെ പ്രകാശനവുമുണ്ടായി. ജി.എസ്.ടി കമ്മിഷണറേറ്റ് അസി. ഡയറക്ടർ എ.എച്ച്. ജിതിൻദാസ് ഉദ്ഘാടനം ചെയ്തു. ഇ. എസ്. രാകേഷ് പൈ അദ്ധ്യക്ഷനായി. അഡ്വ. ഡി. ജി. സുരേഷ്, വി.ആർ. രാമചന്ദ്രൻ, പി.എൻ. കൃഷ്ണൻ, കെ.ആർ. ജയപ്രസാദ്, ഡി.ഡി. നവീൻ കുമാർ, ആർ. എസ്. ഭാസ്‌ക്കർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |