
കൊച്ചി: കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സംഘടിപ്പിച്ച അഞ്ചാമത് കൊച്ചിൻ അന്താരാഷ്ട്ര ഓർത്തോപീഡിക് ദ്വൈവാർഷിക സമ്മേളനം (സി.ഐ.ഒ.എസ് 2025) സമാപിച്ചു. സമ്മേളനത്തിൽ 20 അന്താരാഷ്ട്ര ഫാക്കൽറ്റികൾ ഉൾപ്പെടെ 500ലധികം പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സി.ഐ.ഒ.എസിന്റെ സ്ഥാപക ചെയർമാൻ ഡോ. എ.എ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോൺ ടി. ജോൺ, ഡോ. ജിസ് ജോസഫ് പനക്കൽ, ഡോ. ജോയ്‌സ് വർഗീസ് എം.ജെ., ഡോ. രാജീവ് രാമൻ,ഡോ. ശ്രീനാഥ് കെ.ആർ., ഡോ. വിനോദ് പത്മനാഭൻ, ഡോ. സുജിത് ജോസ്, ഡോ. അതുൽ എം. ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |