കുന്ദമംഗലം: നീണ്ട 65 കൊല്ലങ്ങൾക്ക് ശേഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 21സീറ്റിൽ യു.ഡി.എഫ് നേടിയത് 11 സീറ്റ്, എൽ.ഡി.എഫ് 9, എൻ.ഡി.എ 1. അതോടെ 65കൊല്ലത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യമായി. വാർഡ് 1വത്സൻ കുന്നത്ത്, 2കാദർ മാസ്റ്റർ, 4കെ.കെ ആജിഷ, 6 വിസരിത, 9 സന്തോഷ് കുമാർ, 10 റഷീദ് പോലൂർ 13സൗദ ഹസ്സൻ, 14 വിഷ്ണു പ്രിയ, 15 അഡ്വ. നൂറുദ്ധീൻ, 16 സിഅഫ്സത്ത്, 19 ബിജു മലയിൽ എന്നിവരാണ് കുരുവട്ടൂരിലെ ചെങ്കോട്ട തകർത്ത യു.ഡി.എഫ് വിജയികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |