കൊച്ചി: എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ മാതൃവന്ദനം നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ സ്ത്രീശാക്തീകരണം സമഗ്രമായി നടക്കുകയാണെന്നും ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ സ്ത്രീകൾ കരുത്തു നേടിയതായും അദ്ദേഹം പറഞ്ഞു. മാതൃശക്തി അറിയാൻ സീതാദേവിയെ പഠിക്കണമെന്ന് യജ്ഞചാര്യൻ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ജ്ഞാനസ്തുതി പരിപാടിയിൽ സനാതന ധർമ്മ പാഠശാല കുലപതി രാജേഷ് നാദാപുരം പ്രഭാഷണം നടത്തി. നിയുക്ത കോർപ്പറേഷൻ കൗൺസിലർ പി.വി.കെ. കൃഷ്ണകുമാറിനെ ജസ്റ്റിസ് എം. രാമചന്ദ്രൻ പൊന്നാടയണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |