
പാലക്കാട്: ജില്ലയിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. കേവല ഭൂരിപക്ഷമായ 27 സീറ്റ് നേടാൻ ബി.ജെ.പിക്കായിട്ടില്ല. 25ൽ ഒതുങ്ങി. 18 സീറ്റ് യു.ഡി.എഫിനും 9 സീറ്റ് എൽ.ഡി.എഫിനും ഒരു സീറ്റിൽ സ്വതന്ത്രനുമാണ്. പാലക്കാട് നഗരസഭ ഭരണത്തെക്കുറിച്ച് നിലവിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് ഇ.എൻ.സുരേഷ് ബാബു വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധവികാരം എൽ.ഡി.എഫിന് അനുകൂലമായി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്താൽ യു.ഡി.എഫ് പ്രതിസന്ധിയിലായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയും തമ്മിലടിയുമാണ് ബി.ജെ.പിക്ക് സീറ്റ് നഷ്ടമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |