
കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വേദിയിൽ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് ബുക്ക് ഒഫ് ദി ഇയർ മലയാളരത്‌ന പുരസ്‌കാരം നവംബർ ഒന്നിന് സമർപ്പിക്കും. രാവിലെ 11ന് നടക്കുന്ന പുസ്തകോത്സവ ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പുരസ്‌കാരം സമർപ്പിക്കും. ഡോ.സി.വി. ആനന്ദബോസ് രചിച്ച 'മിത്തും സയൻസും ഒരു പുനർവായന' എന്ന പുസ്തകത്തെ അധികരിച്ചാണ് പുരസ്‌കാരം. ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിച്ച് ഉൾക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് പുസ്തകത്തിന്റെ മൂലതന്തു. ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അദ്ദേഹം രചിച്ച 14 പുസ്തകങ്ങളുടെ പ്രകാശനകർമ്മവും ആനന്ദിബെൻ ചടങ്ങിൽ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |