
ചോറ്റാനിക്കര: കണയന്നൂർ ചിന്താ തീയേറ്റേഴ്സിന്റെയും പുരോഗമന കലാസാഹിത്യസംഘം കണയന്നൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം തൃപ്പൂണിത്തുറ മേഖല കമ്മിറ്റിയംഗം കെ.വി വിനോദ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ചിന്ത തിയേറ്റഴ്സ് പ്രസിഡന്റ് പി.കെ.സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ആൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണം നേടിയ കെ.ആർ. ആകാശിന് ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തംഗം ലേഖ പ്രകാശൻ ഉപഹാരം നൽകി. ബിനോജ് വാസു, എൽ. ജയപ്രകാശ്, മഞ്ജു ഷിബി, സുനിൽകുമാർ എന്നിവർ സംസാരിച്ചു. വയലാർ രചിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |