
കോതമംഗലം: റവന്യു ജില്ലാ സ്കൂൾ ശാസ്‌ത്രമേളയും വൊക്കേഷണൽ സ്‌കിൽ ഫെസ്‌റ്റും കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, റാണിക്കുട്ടി ജോർജ്, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എച്ച്.എസ്.എസ് ആർ.ഡി.ഡി ജെ.സതീഷ്, വി.എച്ച്.എസ്.ഇ എ.ഡി പി. നവീന, തോമസ് പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
മേളയുടെ ലോഗോ നിർമിച്ച അനുഗ്രഹ് സാബുവിന് യോഗത്തിൽ സ്മരണിക നൽകി. എറണാകുളം, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്കിൽ ഫെസ്റ്റ് കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ നടന്നു. ശാസ്ത്രമേള കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസിലും പ്രവൃത്തിപരിചയ–ഐടി മേളകൾ മാർ ബേസിൽ എച്ച്.എസ്.എസിലും സാമൂഹ്യശാസ്ത്രമേള ശോഭന എച്ച്.എസിലും ഗണിതശാസ്ത്രമേള സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. 14 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് വിജയിച്ച 6000 പേരാണ് റവന്യു ജില്ലാ സ്‌കൂൾ ശാസ്‌ത്രമേളയിലും വൊക്കേഷണൽ സ്‌കിൽ ഫെസ്‌റ്റിലും മാറ്റുരയ്‌ക്കുന്നത്. മേളയിൽ പങ്കെടുക്കാനെത്തിയവർക്കായി എല്ലാ വേദികളിലും ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു.
സെന്റ് അഗസ്‌റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.കെ ടോമി അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മാനദാനം നിർവഹിക്കും.
ഇന്ന്
ശോഭന ഹൈസ്‌കൂളിൽ ടീച്ചിംഗ് എയ്‌ഡ്, വർക്കിംഗ് മോഡലുകൾ, സ്‌റ്റിൽ മോഡലുകൾ എന്നീ ഇനം മത്സരങ്ങൾ
മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന്റെ മലയാളം ടൈപ്പിംഗ് മത്സരങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |