കൊച്ചി: വിജിലൻസ് ബോധവത്കരണ വാരത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ കേരള, ലക്ഷദ്വീപ് മേഖലയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചു. കേരള, ലക്ഷദ്വീപ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പീയുഷ് ജെയിൻ, അന്വേഷണ വിഭാഗം ഡയറക്‌ടർ ജനറൽ പി. ശെൽവഗണേഷ്, പ്രിൻസിപ്പൽ കമ്മിഷണർ വാത്സല്യ സക്സേന എന്നിവർ പങ്കെടുത്തു. സമ്മർദ്ദങ്ങൾക്കിടയിലും മാനസികാരോഗ്യം സംരക്ഷിക്കുന്നത് സംബന്ധിച്ച് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മായ ബി. നായർ ക്ളാസെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. കൊച്ചി ഓഫീസിന് കീഴിലെ തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം ഓഫീസുകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |