കൊച്ചി: മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 11ന് ആരംഭിക്കുന്ന എറണാകുളം- ബംഗളുരൂ വന്ദേഭാരത് എക്സ്‌പ്രസ് യാത്രാക്കാർക്ക് സമ്മാനിക്കുന്നത് അതിവേഗവും സുരക്ഷിതവുമായ സുഖയാത്ര.
ഇന്നലെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ സർവീസ് അടുത്ത ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെ ആഴ്ചയിലെ ആറ് ദിവസം സർവീസ് ഉണ്ടാകും. നിലവിലുള്ള എക്സ്‌പ്രസ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് 2.30മണിക്കൂർ ലാഭമാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. പുറത്തുനിന്നുള്ള സാമൂഹ്യവിരുദ്ധരുടെയും ഇടവഴിയിൽ നിന്നുള്ള അനധികൃത യാത്രക്കാരുടെയും കടന്നുകയറ്റം ഉണ്ടാവില്ലെന്നതാണ് ഏറ്റവും പ്രധാനം. എയർകണ്ടീഷൻ കമ്പാർട്ടുമെന്റിൽ ആവശ്യാനുസരണം ക്രമീകരിക്കാവുന്ന പുഷ് ബാക്ക് സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.10ന് ബംഗളുരൂവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.30ന് എറണാകുളം ജംഗ്ഷനിലും തിരിച്ച് 2.30ന് എറണാകുളത്ത് പുറപ്പെട്ട് രാത്രി 11ന് ബംഗളുരൂവിലും എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ രാജ്യത്തിന്റെ ഐ.ടി, വാണിജ്യ കേന്ദ്രങ്ങൾക്കിടയിലെ സുപ്രധാന കണ്ണിയായി മാറുന്നതിനൊപ്പം കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ തമ്മിലെ സാമ്പത്തിക പ്രവർത്തനങ്ങളും വിനോദസഞ്ചാരവും ശക്തിപ്പെടുത്തും.
ഇതോടെ ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ വന്ദേഭാരത് സർവീസുകളുടെ എണ്ണം12 ആയി. തിരുവനന്തപുരം ഡിവിഷന് കീഴിലെ നാലാമത്തേതും കേരളത്തിന് ലഭിക്കുന്ന മൂന്നാമത്തേതും വന്ദേ ഭാരത് സർവീസാണിത്. കേരളത്തെയും കർണാടകയെയും അതിവേഗം ബന്ധിപ്പിക്കുന്ന രണ്ടാമത് സർവീസ് കൂടിയാണ് എറണാകുളം- ബംഗളുരൂ വന്ദേഭാരത്.
ടൈം ഷെഡ്യൂൾ
എറണാകുളത്തേയ്ക്ക്
രാവിലെ 5.10 ബംഗളുരൂ
05.23 കൃഷ്ണരാജപുരം
08.13 സേലം
09.00 ഈറോഡ്
09.45 തിരുപ്പൂർ
10.33 കോയമ്പത്തൂർ
11.28 പാലക്കാട്
12.28 തൃശൂർ
01.30 എറണാകുളം
മടക്കയാത്ര:
02.20 എറണാകുളം ജംഗ്ഷൻ
03.17 തൃശൂർ
04.35 പാലക്കാട്
05.20 കോയമ്പത്തൂർ
06.03 തിരുപ്പൂർ
06.45 ഈറോഡ്
07.18 സേലം
10.23 കൃഷ്ണരാജപുരം
11.00 ബംഗളുരൂ
ടിക്കറ്റ് നിരക്ക് ഭക്ഷണം ഉൾപ്പെടെ
(എറണാകുളം- ബംഗളുരൂ)
എക്സിക്യുട്ടീവ് ചെയർ ............... ചെയർകാർ
തൃശൂർ ...................830.................440
പാലക്കാട്.............1145..................605
കോയമ്പത്തൂർ....1340................705
തിരുപ്പൂർ ...............1515................790
ഈറോഡ്...............1670................865
സേലം.....................1855................965
കൃഷ്ണരാജപുരം.......2945..............1600
ബംഗളുരൂ................2980.............1615
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |