
കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) പ്രസിഡന്റായിരുന്ന കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ 11-ാമത് അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും കെ.കെ.എൻ.ടി.സിയുടെ 52-ാമത് സംസ്ഥാന ജനറൽ കൗൺസിലും നാളെ ഉച്ചയ്ക്ക് 2ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. രമേശ് ചെന്നിത്തല മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരന് പുരസ്‌കാരം സമർപ്പിക്കും. ബെന്നി ബഹനാൻ എം.പി പാരിതോഷികവും ഹൈബി ഈഡൻ എം.പി പ്രശസ്തി പത്രവും സമ്മാനിക്കും.
തുടർന്ന് ജനറൽ കൗൺസിൽ യോഗവും നടക്കുമെന്ന് സ്മാരക ട്രസ്റ്റ് ചെയർമാനും കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റുമായ കെ.പി. തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻപറമ്പിൽ, എം.എം. രാജു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |