കൊച്ചി : 'എല്ലാ കുട്ടികൾക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്" എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശുദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സിദ്ധിസദൻ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചു ബോധവത്കരണ ക്ലാസും നാടകവും അവതരിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. നവജാത ശിശുരോഗവിഭാഗം മേധാവി ഡോ. പ്രീതി പീറ്റർ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. വർഗീസ് ചെറിയാൻ, ഡോ. റോജോ ജോയ്, കൺസൾട്ടന്റ് ഡോ. ആഷ്രിൻ എൻ. നൗഷാദ് എന്നിവർ സംസാരിച്ചു. സിസ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |