
കൊച്ചി: യു.കെ ആസ്ഥാനമായി അക്കൗണ്ടന്റുമാരുടെയും ധനകാര്യ മേഖലയിലെ പ്രൊഫഷണലുകളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഒഫ് ഇന്റർനാഷണൽ അക്കൗണ്ടന്റ്സ് (എ.ഐ.എ), കൊച്ചിയിലെ എഡ്ടെക് കമ്പനിയായ ഫിൻപ്രോവ് ലേണിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. എ.ഐ.എ യു.കെ പോളിസി, റെഗുലേഷൻ ഡയറക്ടർ ഡേവിഡ് പോട്ട്സ്, ഫിൻപ്രോവ് ലേണിംഗ് സ്ഥാപകനും സി.ഇ.ഒയുമായ ആനന്ദ് കുമാർ, ഫിൻപ്രോവ് ലേണിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ആർ നായർ എന്നിവർ ധാരണാപത്രം ഒപ്പിട്ടു. ആഗോള ധനകാര്യ മേഖലകളിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ ധാരണ സഹായിക്കുമെന്ന് ആനന്ദ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |