കൊച്ചി: 17 വർഷം തുടർച്ചയായി ഒന്നാം സ്ഥാനം....! അതും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസിന് വെല്ലുവിളി ഉയർത്താൻ ഇത്തവണയും മറ്റൊരു ടീമുണ്ടായില്ല. രണ്ടിലും മത്സരിച്ചത് ഏഴ് ടീമുകൾ. വാശിപ്പോരിൽ വീണ്ടും ഒന്നാം സ്ഥാനം. സെന്റ് അഗസ്റ്റിൻസിന്റെ സമഗ്രാധിപത്യത്തെ ഇങ്ങനെ ചുരുക്കാം. ഹയർസെക്കൻഡറിയിൽ അലാന, ചഞ്ചൽ, ആദിത്യ, ദിൽന, പാർവണേന്ദു, റോസ്ന, റിയ എന്നിവരാണ് നേട്ടമൊരുക്കിയത്. ഹൈസ്‌കൂൾ പോരിൽ കാർത്തിക, എൽസ, ആർദ്ര, മാളവിക, അക്സ, അരുണിമ, അയോണ എന്നിവരും.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 17 വർഷവും ജെയിംസ് കോട്ടയമാണ് സ്‌കൂളിന്റെ ടീമിനെ പരിശീലിപ്പിച്ചത്. ഇ.എൻ. മോഹനനായിരുന്നു ഹൈസ്‌കൂൾ വിഭാഗത്തിന്റെ പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |