
ആലപ്പുഴ: കുമാരനാശാന്റെ ഖണ്ഡകാവ്യമായ കരുണ അരങ്ങിലെത്തിച്ച മുതുകുളം കെ.വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിന് ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം. കൊടുമൺ ഗോപാലകൃഷ്ണനാണ് രചനയും സംവിധാനവും. സുന്ദരിയായ വാസവദത്ത ബുദ്ധ ശിഷ്യനായ ഉപഗുപ്തനെ പ്രണയിക്കുന്നതാണ് കഥ. ധനമോഹിയും ദുർനടപ്പുകാരിയുമായ വാസവദത്ത കൊലപാതകിയായി തീരുകയും അധികാരികൾ കൈകാലുകൾ ഛേദിച്ച് ചുടുകാട്ടിൽ തള്ളുന്നതുമാണ് ഇതിവൃത്തം. സ്ത്രീകൾക്ക് കഠിനശിക്ഷ നൽകുന്ന നീതിപീഠത്തോടുള്ള അമർഷവും നാടകത്തിൽ വരച്ചുകാട്ടി. പി. അനുപ്രിയ, പി.എച്ച്. ദേവനാരായണൻ, ആർ. അനഘ, എസ്. അഭിജിത്, എസ്.അഭിനവ്, ഡി.ആദിദേവ്, വി.ആവണി, ആര്യ വിനോദ്, പി.നക്ഷത്ര, പി.ശന്തനു എന്നിവരാണ് വേഷമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |