
നെടുമങ്ങാട്: ആനാട് ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ (46) വീട്ടിൽ നടന്ന മോഷണത്തിൽ 14 പവനും 11,000 രൂപയും കവർന്നു. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയി ഇന്നലെ രാവിലെ തിരികെയെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിലും കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ 6000 രൂപ നഷ്ടപ്പെട്ടിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |