പറവൂർ: ബ്രൗൺഷുഗർ കൈവശംവച്ച കേസിൽ അസാം സ്വദേശി ഉബൈദ് റഹ്മാനെ (25) പറവൂർ അഡീഷണൽ സെഷൻസ് കോടതി മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും വിധിച്ചു.
ഉബൈദ് റഹ്മാൻ വില്പനയ്ക്കായി കൊണ്ടുവന്ന 48 ഗ്രാം ബ്രൗൺഷുഗർ 2023 നവംബർ മൂന്നിന് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. അഭിദാസൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |