
പത്തനംതിട്ട: തൊഴിൽ പരിശീലനത്തിന് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് '' പദ്ധതിയിലേക്ക് www.eemployment.kerala.gov.in അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. പ്രായം പതിനെട്ടിനും മുപ്പതിനും മദ്ധ്യേ. നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കോ യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസി തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കോ അപേക്ഷിക്കാം. ഫോൺ. 04735224388.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |