
തൃശൂർ: സി.പി.എം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ബി.ജെ.പിക്ക് ഇടം നൽകുകയാണെന്നും അവസാനത്തെ ഉദാഹരണമാണ് താമരവിവാദമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വേദിയുടെ പേര് നിശ്ചയിക്കുമ്പോൾ ആർക്കുമറിയാത്ത കാര്യമല്ല ദേശീയ പുഷ്പം താമരയാണെന്ന്. രാഷ്ട്രീയ ഇടപെടൽ നടത്താൻ അവസരമൊരുക്കി സി.പി.എം പേരുമാറ്റാൻ തീരുമാനിച്ചത് ബി.ജെ.പിക്ക് ഇടം ലഭിക്കുന്നതിനാണ്. ബി.ജെ.പി സിറ്റി പ്രസിഡന്റ് നന്ദി പ്രകടപ്പിച്ചതും ചേർത്ത് വായിക്കുമ്പോൾ തിരക്കഥ എവിടെ നിന്നാണെന്ന് മനസിലാകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, കലോത്സവ വേദിക്ക് താമരയുടെ പേരിട്ടതിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മന്ത്രി വി.ശിവൻകുട്ടിയെ നന്ദി അറിയിച്ചു. യുവമോർച്ച സമരത്തിന്റെ വിജയമാണ് പേരിടലെന്ന് ജസ്റ്റിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |