കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവൻ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമർശന പരിപാടി ഇന്ന് കോഴിക്കോട്ട് നടക്കും. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ തളി ജൂബിലിഹാളിൽ രാവിലെ 9 മുതൽ 6വരെയാണ് 'ഹിന്ദ് ഓളം' സെമിനാർ. ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമർശനങ്ങളും അവതരിപ്പിക്കപ്പെടും. 'ഗീതയും ജാതിയും' എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായി സി രവിചന്ദ്രൻ സംസാരിക്കും. 'ആയുഷും ആർഷ ഭാരതവും' എന്ന വിഷയത്തിൽ ആരിഫ് ഹുസൈൻ തെരുവത്തും 'ഹിന്ദുത്വയും മുസ്ലിം വിരുദ്ധതയും' എന്ന പാനൽ ഡിസ്‌ക്കഷനിൽ സുശീൽ കുമാർ, യാസിൻ ഒമർ, മുജീബ് കരാട് എന്നിവരും പങ്കെടുക്കും. 'പശുവും ബീഫും' എന്ന തലക്കെട്ടിലുള്ള പാനൽ ചർച്ചയിൽ ഷിബു ഈരിക്കൽ, സുരേഷ് ചെറൂളി, രവീന്ദ്രനാഥ് ടി.കെ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |