
മാന്നാർ: അയ്യപ്പ സേവാസംഘം മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ സന്ദേശ സമ്മേളനം നടത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബാലസുന്ദരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി രാജർഷിശിവ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം അഡ്വ.കെ.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ സമൂഹ അന്നദാനം ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ പ്രതിഭകളെയും മാന്നാർ മഹാദേവ ഗാനസഭ മുഖ്യ ട്രസ്റ്റി അനിൽ കുമാർ പാവുക്കര, ഗുരുസ്വാമാർ എന്നിവരെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ഹസീനാ സലാം, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത.പി.എ, ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ എന്നിവർ ആദരിച്ചു, രാജേഷ്.എൻ.ആർ.സി, ഹരി കിംകോട്ടേജ്, ഹരി കുട്ടംപേരൂർ , ജ്യോതിഷൻ മാന്നാർ സുരേഷ്, എം.പി.ഹരികുമാർ, നാരായണൻ കലതിക്കാട്ടിൽ, ബിജു കണ്ണാടിശ്ശേരിൽ, പ്രാഭകരൻ സ്വാമി, ഗോപാലകൃഷ്ണൻ, ലതിക ബാലസുന്ദരപണിക്കർ, ശുഭ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആഴിപൂജക്ക് തിരുവാഭരണ പേടക വാഹകരായ പന്തളം സുദർശനൻ സ്വാമി, പ്രസാദ് സ്വാമി പന്തളം എന്നിവർ കാർമികത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |