
കൊച്ചി: ഡിജിറ്റൽ അറസ്റ്റുകൾ കേരളത്തിൽ വ്യാപകമാണെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ. കുറ്റവാളികൾ നിയന്ത്രിക്കുന്ന അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യാൻ ഇരകൾ നിർബന്ധിതരാകുന്നു. ബാങ്കുകൾ പരോക്ഷമായി അവരറിയാതെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവരുടെ സഹായികളായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, തട്ടിപ്പുകാർ പ്രതിദിനം 85 ലക്ഷം രൂപയോളം കേരളീയരിൽ നിന്ന് തട്ടിയെടുക്കുന്ന സ്ഥിതിയുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. ബാങ്കുകൾ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും വെരിഫിക്കേഷൻ പ്രോംപ്റ്റുകൾ, നിർബന്ധിത മുന്നറിയിപ്പുകൾ, തത്സമയ നിരീക്ഷണം തുടങ്ങിയവ ഏർപ്പെടുത്തി സംരക്ഷണ രീതികൾ ശക്തിപ്പെടുത്തണമെന്നും ഹൈബി ലോക് സഭയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |