SignIn
Kerala Kaumudi Online
Thursday, 19 February 2026 3.00 AM IST

കാപ്പ ചുമത്തി നാടുകടത്തി

Increase Font Size Decrease Font Size Print Page
devanand
ദേവാനന്ദ്

പെരുമ്പാവൂർ: നിരന്തര കുറ്റവാളിയായ കൂവപ്പടി ഇളമ്പകപ്പിള്ളി പീടികക്കുടിയിൽ വീട്ടിൽ ദേവാനന്ദിനെ (27) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. കോടനാട്, കാലടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ആഗസ്റ്റ് അവസാനം തോട്ടുവ കപ്പേളക്ക് സമീപമുള്ള വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് നടപടി.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY