കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം ചിത്രകാരൻ ഡോ. സാജു തുരുത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി അഡ്വ. ടി. വി. അനിത, എക്‌സിക്യുട്ടീവ് അംഗം എം.എം. രശ്മി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, ട്രഷറർ സനം പി. തോപ്പിൽ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ വർഷത്തെയും കഴിഞ്ഞ വർഷത്തെയും വിജയികൾക്ക് എൻ.എ. മണി സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |